സങ്കീര്‍ണ്ണമായ നിയമ നടപടികളെ ലളിതമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
കൊച്ചി: സാധാരണക്കാര്‍ക്ക് നിയമസഹായം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം ആസ്ഥാനമായ ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ലെജിറ്റ് എഐ സോഫ്റ്റ് വെയര്‍ പുതിയ മൊബൈല്‍ ആപ്പ് ലെജിറ്റ് എഐ (Lejit AI) പുറത്തിറക്കി. സങ്കീര്‍ണ്ണമായ നിയമ നടപടികളെ ലളിതമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. നിയമസംവിധാനങ്ങളെയും സാധാരണക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവര്‍ത്തിച്ചുകൊണ്ട് നിയമപരമായ അറിവില്ലായ്മ പരിഹരിക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്ന് ലെജിറ്റ് എഐ സോഫ്റ്റ് വെയര്‍ ഡയറക്ടര്‍ ബരുണ്‍ ചന്ദ്രന് പറഞ്ഞു.
നിയമപരമായ പ്രശ്നങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം സത്യവാങ്മൂലമുള്പ്പെടെയുള്ള രേഖകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനും ഈ ആപ്പിലൂടെ സാധിക്കും. ഒരു അഭിഭാഷകനെ സമീപിക്കുന്നതിനു മുന്‍പ് തന്നെ സ്വന്തം കേസിനെക്കുറിച്ച് വ്യക്തമായ ധാരണയും ആത്മവിശ്വാസവും കൈവരിക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുമെന്ന് ലെജിറ്റ് ലീഗല്‍ കൗണ്‍സല്‍ അഡ്വ. വികാന്ത് കമലാകാന്തന്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളും പ്രത്യേക സംവിധാനങ്ങളും ആപ്പിലുണ്ട്. മൊബൈല്‍ ആപ്പിലൂടെയും വെബ് പ്ലാറ്റ്ഫോമിലൂടെയും സേവനങ്ങള്‍ ലഭ്യമാണ്. സംരംഭത്തിന്റെ വിപുലീകരണത്തിനായി ഒരു കോടി രൂപയുടെ ഏയ്ഞ്ചല്‍ ഫണ്ടിംഗ് ലഭിച്ചെന്ന് ബരുണ്‍ ചന്ദ്രന് വ്യക്തമാക്കി. വരും ഘട്ടങ്ങളില്‍ പ്രവാസികളെ കൂടി ലക്ഷ്യമിട്ട് ആപ്പിന്റെ സേവനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lejit.ai

