മതേതരത്വം, സോഷ്യലിസം, ജനാധിപത്യം, ഫെഡറലിസം എന്നീ ഭരണഘടനയുടെ അടിസ്ഥാന തൂണുകളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു
കൊച്ചി: രാജ്യത്തിന് ഇന്ന് ആവശ്യം ഉപരിപ്ലവ രാഷ്ട്രീയമല്ലെന്നും, ഭരണഘടനാ മൂല്യങ്ങളില്‍ ആധാരമാക്കിയ ധാര്‍മികതയുള്ള ‘അഗാധ രാഷ്ട്രീയം’ ആണെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകനും രാഷ്ട്രീയ പ്രവര്‍ത്തകനും ഭാരത് ജോഡോ അഭിയാന്‍ ദേശീയ കണ്‍വീനറുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നടന്ന ചാവറ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം, സോഷ്യലിസം, ജനാധിപത്യം, ഫെഡറലിസം എന്നീ ഭരണഘടനയുടെ അടിസ്ഥാന തൂണുകളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു. എസ് എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മാനേജര്‍ റവ. ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി എസ് ബിജു, വൈസ് പ്രിന്‍സിപ്പല്‍ റവ ഫാദര്‍ ജോസഫ് കുസുമാലയം, പ്രൊഫ കെ വി തോമസ്, ഡോ. ജിനു ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ഡോ. റോബി ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കടുത്തു.

