യുവതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാനും പ്രായഭേദമന്യെ എല്ലാവരുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും മാരത്തണിലൂടെ കഴിയുമെന്നും മേയര്‍ പറഞ്ഞു.
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോര്‍ത്ത് കൊച്ചി കോര്‍പ്പറേഷന്‍. നഗരത്തെ ലോകോത്തര കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ വി.കെ മിനിമോള്‍ പറഞ്ഞു. കൊച്ചി മാരത്തണ്‍ നഗരത്തിന്റെ ഒരു സ്ഥിരം സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞെന്നും നഗരസഭയുടെ സഹകരണം ഈ പരിപാടിയുടെ വിജയത്തിനായി ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
നഗരവാസികളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുവാനും ആരോഗ്യപൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കുവാനും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ വഴിയൊരുക്കും. യുവതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാനും പ്രായഭേദമന്യെ എല്ലാവരുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും മാരത്തണിലൂടെ കഴിയുമെന്നും മേയര്‍ പറഞ്ഞു.

