കൊച്ചിയില്‍ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വണ്‍ 

ഓരോ തൊഴിലിടവും തന്ത്രപ്രധാനമായ ലൊക്കേഷനുകളിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്‌പേസ് വണ്‍ കോഫൗണ്ടര്‍ സിജോ ജോസ് പറഞ്ഞു.

 

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് ഓഫീസ് സ്‌പേസ് ദാതാക്കളായ സ്‌പേസ് വണ്‍  കൊച്ചിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. 2026ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് പുതിയ സെന്ററുകള്‍ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയില്‍ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1,700 സീറ്റുകള്‍ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഫേസ്2, എന്‍.എച്ച് ബൈപ്പാസിലെ എ.എം.വി പാര്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ സജ്ജമാകുന്നത്. വന്‍കിട കമ്പനികള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (ടങഋ)  ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മുതല്‍ 500 വരെ സീറ്റുകള്‍ ലഭ്യമാകുന്ന ഫ്‌ളെക്‌സിബിള്‍ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, കൊളാബൊറേഷന്‍ ഏരിയകള്‍, സിക് റൂമുകള്‍  തുടങ്ങി അത്യാധുനിക തൊഴിലിട സൗകര്യങ്ങള്‍ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന ‘കസ്റ്റം ബില്‍റ്റ്’ തൊഴിലിടങ്ങളും സ്‌പേസ് വണ്‍ വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ വിവിധ വിപണികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ഓരോ തൊഴിലിടവും തന്ത്രപ്രധാനമായ ലൊക്കേഷനുകളിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്‌പേസ് വണ്‍ കോഫൗണ്ടര്‍ സിജോ ജോസ് പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു