ഇകൊമേഴ്‌സ് കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നതിന് ലോജിസ്റ്റിക്‌സ് അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ആള്‍കാര്‍ഗോ എംഡിയും സിഇഒയുമായ കേതന്‍ കുല്‍ക്കര്‍ണി
കൊച്ചി: അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ്, ക്വിക്ക്‌കൊമേഴ്‌സ് മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ആള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക് വിപുലീകരണം പ്രഖ്യാപിച്ചു. പ്രതിമാസം 10 ദശലക്ഷത്തിലധികം വരുന്ന പാക്കേജ് പ്രോസസ്സിംഗില്‍ 2530 ശതമാനം വര്‍ദ്ധന കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
69 മെട്രോകളിലും ടു ടയര്‍, ത്രീ ടയര്‍ വിപണികളിലും വ്യാപിച്ചുകിടക്കുന്ന മള്‍ട്ടി സിറ്റി ശൃംഖലയുടെ തരംതിരിക്കലും പുനരേകീകരണവും ക്രോസ്‌ഡോക്കിംഗും അടക്കമുള്ള മാറ്റങ്ങളാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ട്രാന്‍സ്ഷിപ്പ്‌മെന്റ് സെന്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കും. രാജ്യത്തെ മുഴുവന്‍ പിന്‍ കോഡുകളെയും ഉള്‍ക്കൊള്ളുന്ന പുതിയ ആള്‍കാര്‍ഗോ എക്‌സ്‌റ്റെന്‍ഡഡ് റീച്ച് നെറ്റ്‌വര്‍ക്ക് ആയിരിക്കും മറ്റൊരു സവിശേഷത. റൂട്ട് ഒപ്റ്റിമൈസേഷന്‍, വാഹന കാര്യക്ഷമത എന്നിവ വര്‍ദ്ധിപ്പിച്ച് അതിവേഗ ഡെലിവറി സാധ്യമാക്കുന്നതിനായി വെയര്‍ഹൗസ് മാനേജ്‌മെന്റ് സിസ്റ്റംസ് സാങ്കേതികവിദ്യ നടപ്പാക്കും. ഇകൊമേഴ്‌സ് കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നതിന് ലോജിസ്റ്റിക്‌സ് അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ആള്‍കാര്‍ഗോ എംഡിയും സിഇഒയുമായ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു. വിതരണ ശൃംഖലകളിലൂടെ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ചരക്കു നീക്കവും ഉന്നത സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന തടസമില്ലാത്ത സേവനവുമാണ് ഓള്‍ കാര്‍ഗോ ഉറപ്പു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

