മലയാളത്തിലെ ആദ്യ എ.ഐ.സിനിമ ‘നൈറ്റ് ഫാള്‍ ദി കൊച്ചി ഇന്‍വേഷന്‍’ പ്രദര്‍ശനം ജൂണ്‍ 12-ന് 

കൊച്ചി : നവാഗതനായ രമേഷ് ബാബു കഥയെഴുതി എ.ഐയുടെ സാങ്കേതിക വിദ്യയുടെ സഹായത്തോട സംവിധാനം ചെയ്ത നൈറ്റ് ഫാള്‍ ദി കൊച്ചി ഇന്‍വേഷന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നു. ജൂണ്‍ 12-ന് കൊച്ചിയിലെ വനിത തിയേറ്ററിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ എ.ഐ സിനിമ എന്ന ചരിത്ര നേട്ടം കൂടി നൈറ്റ് ഫാള്‍ ദി കൊച്ചി ഇന്‍വേഷന്‍ കരസ്ഥമാക്കി. പ്രമുഖ ഐ.ടി നിര്‍മ്മാണ കമ്പനിയായ എസ്.എം.ബി.എസ് ഇന്‍ഫോലാബാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അത്യാധുനിക എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും പൂര്‍ണ്ണത നല്‍കിയിട്ടുള്ള ഈ ചിത്രം ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ ഒരു പുതിയ അനുഭവമായിരിക്കുമെന്ന് നിര്‍മ്മാതാവ് ബിന്ധ്യ പൂവത്തിങ്കല്‍ പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റും, സംവിധായകനുമായ ശശി നാരായണ്‍, വിമേഷ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു