കൊച്ചി:എഐ അധിഷ്ഠിത ടെക്‌നോളജി സര്‍വീസസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ വിപ്രോ, 2026 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ഗ്രോസ് റവന്യൂ 24,480 കോടിയിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റാദായം 3,360 കോടിയായി ഉയര്‍ന്ന് 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഐടി സര്‍വീസസ് വിഭാഗത്തിന്റെ വരുമാനം 1 ശതമാനം വര്‍ധിച്ചപ്പോള്‍, ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 16 ശതമാനമായി. വലിയ ഡീല്‍ ബുക്കിംഗ്‌സ് 1.626 ബില്യണ്‍ ഡോളറിലെത്തി, മുന്‍ പാദത്തേക്കാള്‍ 12.9 ശതമാനം വര്‍ധന നേടി. ഓഹരിക്ക് 2 രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. എ.ഐ അധിഷ്ഠിത സേവനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ച താല്‍പര്യമാണ് വളര്‍ച്ചയ്ക്ക് കരുത്തായതെന്ന് സിഇഒ ശ്രീനി പല്ലിയ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

