കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി-എഞ്ചിന്‍ വാഹന പ്ലാറ്റ്ഫോമായ എം.ജി, അഡ്വാന്‍സ് ഡ്രൈവ്ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ടെക്നോളജി അവതരിപ്പിച്ച് ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യ. ഭാവിയെ മുന്‍കൂട്ടി കണ്ട് വികസിപ്പിച്ച മോഡുലാര്‍ ആര്‍ക്കിടെക്ചറായ എംജി അഡാപ്റ്റ് ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍, റേഞ്ച് എക്സ്റ്റെന്‍ഡര്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയെ ഒരൊറ്റ ഇന്റലിജന്റ് പ്ലാറ്റ്ഫോമില്‍ ഉള്‍ക്കൊള്ളിക്കുന്നു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും അതിവേഗം മാറുന്ന മൊബിലിറ്റി രംഗവും പരിഗണിച്ചാണ് എംജി അഡാപ്റ്റ് ഒരു ഇന്റലിജന്റ് മോഡുലാര്‍ ആര്‍ക്കിടെക്ചറായി വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവിങ്ങിന്റെ സാഹചര്യത്തിന് അനുയോജ്യമായ പവര്‍ട്രെയിന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.ഡ്രൈവിംഗ് റേഞ്ച്, ഫാസ്റ്റ് ചാര്‍ജിങ് ശേഷി, മെച്ചപ്പെട്ട കാര്യക്ഷമത, ഉയര്‍ന്ന പ്രകടനം, മെച്ചപ്പെട്ട സുരക്ഷ, മികച്ച ഡ്രൈവിംഗ് റിഫൈന്‍മെന്റ് എന്നിവയില്‍ ഒരു പുതിയ അനുഭവം സൃഷ്ടിക്കാന്‍ എം.ജി അഡാപ്റ്റിനാകും. പൊതുവായ ഒരു ഘടനയ്ക്കുള്ളില്‍ ഒന്നിലധികം വൈദ്യുതീകരിച്ച പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യകളെ ഈ പ്ലാറ്റ്ഫോം തടസമില്ലാതെ സംയോജിപ്പിക്കുന്നു.വാഹനത്തിന്റെ പ്രകടനത്തിലോ കാര്യക്ഷമതയിലോ ഡ്രൈവിംഗ് അനുഭവത്തിലോ വിട്ടുവീഴ്ച ചെയ്യാതെ, തങ്ങളുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായ സാധ്യത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലാണ് മൊബിലിറ്റിയുടെ ഭാവിയെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്ര പറഞ്ഞു.

