‘100കെ പോലുള്ള ജനകീയ ആരോഗ്യ പദ്ധതിയെ ആസ്റ്റര്‍ ഗ്രൂപ്പ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത് ‘; ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് ഖാദര്‍
തിരുവനന്തപുരം: വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്‌സിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സിപിആര്‍ പരിശീലനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ചെയ്തു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ചടങ്ങില്‍ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് ഖാദര്‍, വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ രക്ഷാധികാരിയും മുന്‍ അംബാസഡര്‍റുമായ ടി.പി. ശ്രീനിവാസന്‍ ഐഎഫ്എസ്, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ ഐപിഎസ്, കേരള-ലക്ഷദ്വീപ് എന്‍സിസി ഡയറക്ടര്‍ മേജര്‍ ജനറല്‍ സി.ജി. അരുണ്‍ എവിഎസ്എം, സ്‌റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആര്‍മി സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ, ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ്, മാര്‍ ഇവാനിയോസ് കോളേജ് മാനേജര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍ എന്നിവരും പങ്കെടുത്തു. മിഷന്‍ 100ഗയുടെ ക്യാമ്പെയന്‍ അംബാസഡറായ നടന്‍ മാത്യു തോമസ് മന്ത്രി ഒ.ജെ. ജനീഷില്‍ നിന്ന് ‘കേരള ഫസ്റ്റ് റെസ്‌പോണ്ടര്‍’ ബാഡ്ജും ഏറ്റുവാങ്ങി. മിഷന്‍ 100കെ എന്ന് പേരിട്ടിരിക്കുന്ന ബോധവല്‍ക്കരണ പദ്ധതി വഴി സംസ്ഥാത്തെ ഒരുലക്ഷം പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കുമെന്ന് സംഘടകര്‍ പറഞ്ഞു. ഒരുവര്‍ഷം നീണ്ടുനല്‍ക്കുന്ന പദ്ധതിയിലൂടെ കേരള പോലീസ്, കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ, റെയില്‍വേ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുള്ളക്ക് പരിശീലനം ഉറപ്പാക്കും.
ഹൃദയസ്തംഭനം സംഭവിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന കാര്‍ഡിയോപള്‍മണറി റിസസിറ്റേഷന്‍ (സിപിആര്‍) പരിശീലനം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്. ആസ്റ്ററിന്റെ ‘ബി ഫസ്റ്റ്’ (Be First) പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലകരാണ് നേത്രത്വം നല്‍കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പരിശീലനം നല്‍കി, അടിയന്തര ഘട്ടങ്ങളില്‍ ആദ്യ പ്രതികരണം സാധ്യമാക്കുന്ന ‘പ്രിവന്റീവ് ഹെല്‍ത്ത് റെഡി’ സമൂഹം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദയസ്തംഭനം സംഭവിക്കുന്ന വ്യക്തിക്ക് ആദ്യ നാല് മിനിറ്റിനുള്ളില്‍ സിപിആര്‍ ലഭിച്ചാല്‍ അതിജീവന സാധ്യത ഗണ്യമായി വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഈ അടിസ്ഥാന ജീവന്‍രക്ഷാ വൈദഗ്ധ്യം ഇല്ല എന്ന വിടവ് നികത്തി, എല്ലാവിടെയും ജീവന്‍ രക്ഷിക്കാന്‍ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

