വിശ്വശാന്തി എജ്യുക്കേഷൻ ഗ്രാന്റ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മികവുറ്റ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ, EY GDS-ന്റെ സഹകരണത്തോടെ ‘വിശ്വശാന്തി എജ്യുക്കേഷൻ ഗ്രാന്റ് 2026’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026–27 അധ്യയന വർഷത്തിൽ പ്ലസ് വൺ പഠനം ആരംഭിക്കുന്ന കേരളത്തിലെ 10 അർഹരായ വിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ ഗ്രാന്റ് ലഭ്യമാക്കുന്നത്.

എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ മികച്ച അക്കാദമിക പ്രകടനം കാഴ്ചവെച്ചതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സാമൂഹികമായി പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ളവർ, ഏക രക്ഷിതാവുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ, അനാഥർ, ഗുരുതര രോഗമോ വൈകല്യമോ ബാധിച്ച കുടുംബങ്ങളിലെ വിദ്യാർത്ഥികൾ, കുടുംബത്തിൽ ആദ്യമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന ഫസ്റ്റ് ജനറേഷൻ ലേണേഴ്‌സ് എന്നിവർക്കും പദ്ധതിയിൽ മുൻഗണന നൽകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക്: 89213 00525. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

അപേക്ഷാ ലിങ്കിനായി ക്ലിക്ക് ചെയ്യുക
വിശ്വശാന്തി എജ്യുക്കേഷൻ ഗ്രാന്റ് 2026

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു