യുഎസ്ടി ‘ഗാര്‍ഡിയന്‍സ് ഓഫ് ഗ്രീന്‍ 2026’ പദ്ധതിയിലൂടെ 7,500 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധവും ഉത്തരവാദിത്തബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയും ഒരു വ്യക്ഷതൈ എങ്കിലും സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രമുഖ ഐ.ടി കമ്പനിയായ യുഎസ്ടി ‘ഗാര്‍ഡിയന്‍സ് ഓഫ് ഗ്രീന്‍ 2026’എന്ന പദ്ധതി നട

പ്പാക്കി. ചെറുപ്പം മുതല്‍ തന്നെ സുസ്ഥിര ജീവിതശൈലിയും പരിസ്ഥിതി സൗഹൃദ ശീലങ്ങളും വളര്‍ത്തിയെടുക്കാന്‍ സഹായകമാകുന്ന വിധത്തില്‍ ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി തിരുവന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളില്‍ 7,500 വൃക്ഷത്തൈകള്‍ ഈവര്‍ഷം വിതരണം ചെയ്തു. കമ്പനിയുടെ സി.എസ്.ആര്‍ വിഭാഗമാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

വൃക്ഷത്തൈകളുടെ  വിതരണോദ്ഘാടനം യുഎസ്ടി  വൈസ് പ്രസിഡന്റ് ശില്‍പ മേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍, പ്രോസസ് ഇന്റലിജന്‍സ് അഡൈ്വസറി ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വീസ് പ്രാക്ടീസ് മേധാവി ഗായത്രി നായര്‍,  സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍,രാമു കൃഷ്ണ, സിഎസ്ആര്‍ അംബാസഡര്‍ നന്ദ് സുന്ദരം, കേരള പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ ലീഡ് കെ റോഷ്‌നി ദാസ് എന്നിവരും സന്നിഹിതരായിരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു