മറ്റ് നാവികസേനാ കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഐഎന്‍എസ് മാല്‍വണിന്റെ വരവ് രാജ്യത്തിന്റെ സമുദ്രസുരക്ഷ പതിന്മടങ്ങ് ശക്തമായിരിക്കുകയാണ്.
കാര്‍വാര്‍ : ഇന്ത്യന്‍ നാവികസേനയ്ക്കായി തദ്ദേശീയ രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ച മഹേക്ലാസ് ആന്റിസബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ (ASW-SWC) രണ്ടാമത്തേതായ ഐഎന്‍എസ് മാല്‍വന്‍ കാര്‍വാറില്‍ നടന്ന ചടങ്ങില്‍ സേനയുടെ ഭാഗമായി കമ്മീഷന് ചെയ്തു. 2003ല്‍ 19 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ഡികമ്മീഷന്‍ ചെയ്ത ഇന്‍ഷോര്‍ മൈന്‍സ്വീപ്പര്‍ കപ്പലിന്റെ പേരാണ് ഈ പുതിയ യുദ്ധക്കപ്പലിന് നല്‍കിയിട്ടുള്ളത്.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സഞ്ജയ് വാത്സ്യായന്, മറ്റ് മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് പ്രതിനിധികള്‍, പൂര്‍വ്വ സൈനികര്‍ തുടങ്ങിയവരും പങ്കെടുത്തു.
ധീരത, യുദ്ധ തന്ത്രങ്ങള്‍, ചടുലത എന്നിവയെ സൂചിപ്പിക്കുന്ന ‘ബാഗ് നഖാ’ (പുലിനഖം) ആണ് ഐഎന്‍എസ് മാല്‍വണിന്റെ ഔദ്യോഗിക ചിഹ്നം. ശത്രുക്കളെ വേഗത്തിലും നിശബ്ദമായും ആക്രമിക്കുക എന്ന കപ്പലിന്റെ ലക്ഷ്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന് ചുറ്റുമുള്ള തിരമാലകള്‍ രാജ്യത്തിന്റെ സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നാവികസേനയ്ക്കുള്ള ജാഗ്രതയെ കാണിക്കുന്നു. ‘സൈലന്റ് ക്ലോസ്’ (Silent Claws) എന്നതാണ് കപ്പലിന്റെ മോട്ടോ.

‘കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കപ്പലിന്റെ 80 ശതമാനവും നിര്‍മ്മിച്ചത്. മറ്റ് നാവികസേനാ കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഐഎന്‍എസ് മാല്‍വണിന്റെ വരവ് രാജ്യത്തിന്റെ സമുദ്രസുരക്ഷ പതിന്മടങ്ങ് ശക്തമായിരിക്കുകയാണ്.

