പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു

പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തോപ്പുംപടിയിലെ നവീകരിച്ച ശാഖ ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയർമാൻ സോജൻ ആന്റണി, ജനറൽ മാനേജർ കെ. ജയപ്രസാദ്, ശാഖാ മാനേജർ സി. എ. അനിത, പി. എസ് രാജം, കെ കെ രാമചന്ദ്രൻ, മുൻ എം.എൽ,എ കെ.ജെ മാക്സി എന്നിവർ സമീപം

കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തോപ്പുംപടിയിലെ നവീകരിച്ച ശാഖ ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഉദ്ഘാടനം ചെയ്തു. ശാഖയിൽ സ്ഥാപിച്ച സോളാർ പാനലിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ സോജൻ ആന്റണി നിർവഹിച്ചു.

ചടങ്ങിൽ മുൻ എം.എൽ.എ കെ. ജെ. മാക്സി, കൗൺസിലർ ലവിത നെൽസൺ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ കെ. കെ. രാമചന്ദ്രൻ, ജനറൽ മാനേജർ കെ. ജയപ്രസാദ്, ശാഖാ മാനേജർ സി. എ. അനിത, വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

എറണാകുളം ജില്ലയിലുടനീളം 27 ശാഖകളിലൂടെ പ്രവർത്തിക്കുന്ന പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തോപ്പുംപടി ശാഖയിൽ നവീകരണത്തോടെ ഉപഭോക്തൃസൗഹൃദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ വിപുലീകരിച്ചതായി ജനറൽ മാനേജർ കെ. ജയപ്രസാദ് അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു