ഓപ്പറേഷന്‍ തുഫാനുമായി കൈകോര്‍ത്ത് അമൃത ആശുപത്രി

കൊച്ചി : ലഹരി മാഫിയായ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തുഫാനുമായി കൊച്ചി അമൃത ആശുപത്രയും കൈകോര്‍ക്കുന്നു. ജൂലൈ 25-ന് അശുപത്രി ബി ബ്ലോക്കിലെ അമൃതായനം ഹാളില്‍ രാവിലെ 10.30 ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെയും ആദിവാസി മേഖലകളിലെ ആരോഗ്യ ബോധവല്‍ക്കരണത്തിനും ചികിത്സാ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി രൂപീകരിച്ച തൂഫാന്‍ – ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ അവെയര്‍നെസ്സ് ആന്‍ഡ് മെഡിക്കല്‍ പ്രോഗ്രാം ഇനിഷ്യേറ്റീവിന്റെയും (തൂഫാന്‍-തമ്പി) ഉദ്ഘാടനം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ തൂഫാന്‍ അമൃത സോഫ്റ്റ്വെയറിന്റെ പ്രാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ടി.ജെ.വിനോദ് എം.എല്‍.എ. പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കും. കേരള സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍ ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തും. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് വിശദീകരിക്കും. അമൃത ആശുപത്രി പ്രൊവോസ്റ്റും ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം നായര്‍ സ്വാഗതം പറയും.മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. അമൃത ടെക്‌നോളജീസ് വികസിപ്പിച്ച തൂഫാന്‍ അമൃത സോഫ്റ്റ്വെയര്‍ അമൃത ടെക്‌നോളജീസിന്റെ സി.ഇ.ഒ പ്രദീപ് അച്ചന്‍ പരിചയപ്പെടുത്തും. 24 ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തൂഫാന്‍-അമൃത ഹെല്‍ത്ത്കെയര്‍ വാരിയേഴ്‌സിനെ പ്രഖ്യാപിക്കും. പ്രൊഫ. ഡോ. സി. ശ്രീകുമാര്‍, അമൃത ആശുപത്രി ജനറല്‍ മാനേജറും തൂഫാന്‍-അമൃത ടീം ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ. ജഗ്ഗു സ്വാമി , അഡ്വ. കെ. ആനന്ദ്, സി. കെ .പ്രദീപ് ബിജു മേലാറ്റൂര്‍, കൊച്ചി അമൃത ആശുപത്രി ജനറല്‍ മാനേജര്‍ ഡോ. രഹ്ന സി. മുകുന്ദന്‍, മുന്‍ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. ദിനേശ്, അമൃത വിദ്യാലയം കേരള അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ജി.എസ് സജികുമാര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. പി ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു