ദേശീയ പുനരുത്ഥാനത്തിന് സൈനിക വ്യൂഹത്തിന്റെ കാഴ്ചപ്പാട്; സെൻജോവ്സിന്റെ ‘ട്രൈഡന്റ് പ്രഭാഷണം’

ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ ജോയിന്റ് വാര്‍ഫെയര്‍ സ്റ്റഡീസ് (CENJOWS) ന്യൂഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് വാര്‍ഷിക ‘ട്രൈഡന്റ് പ്രഭാഷണം’ കന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രനിര്‍മ്മാണത്തിനായി പുതിയ തലമുറയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി പ്രഭാഷണം നടത്തും.സെന്‍ജോവ്‌സിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘സൈനിക വ്യൂഹത്തിന്റെ കാഴ്ചപ്പാടിലൂടെയുള്ള ദേശീയ പുനരുത്ഥാനം’ എന്ന പ്രമേയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.
ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ടു ചെയര്‍മാന്‍, ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CISC), സെന്‍ജോവ്‌സ് ചെയര്‍മാന്‍ എയര്‍ മാര്‍ഷല്‍ തേജീന്ദര്‍ സിംഗ് ‘സയുക്തതയുടെയും സംയോജനത്തിന്റെയും വളര്‍ന്നുവരുന്ന ഘടനകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ലെഫ്റ്റനന്റ് ജനറല്‍ രാജ് ശുക്ല (റിട്ട.) ‘സിവില്‍-മിലിട്ടറി സംയോജനം: ദേശീയ വളര്‍ച്ചയുടെ വഴി’ എന്ന വിഷയത്തിലും വൈസ് ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍ ‘ബുദ്ധിപൂര്‍വ്വമുള്ള പോരാട്ടം: മള്‍ട്ടി-ഡൊമെയ്ന്‍ പ്രവര്‍ത്തനങ്ങളും സംയുക്തതയുടെ സങ്കല്‍പ്പവും’ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും.

സംയുക്തത, സിവില്‍-മിലിട്ടറി സംയോജനം, ദേശീയ സുരക്ഷയില്‍ സായുധ സേനയുടെ പങ്ക്, മള്‍ട്ടി-ഡൊമെയ്ന്‍ യുദ്ധമുറകളുടെ വികസനം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ഉന്നത സൈനിക നേതാക്കളും പ്രതിരോധ വിദഗ്ധരും ചടങ്ങില്‍ ആശയവിനിമയം നടത്തും. മാറിവരുന്ന സുരക്ഷാ സാഹചര്യങ്ങളെ നേരിടുന്നതിനായി സായുധ സേനകള്‍ തമ്മിലുള്ള കൂടുതല്‍ ഫലപ്രദമായ ഏകോപനവും സംയോജനവും ഉറപ്പാക്കുന്നതിനുള്ള പുതിയ ആശയങ്ങളും സമീപനങ്ങളും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരും.

2007-ല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റഡീസിന് കീഴില്‍ സ്ഥാപിതമായ സെന്‍ജോവ്‌സ്, സംയുക്ത യുദ്ധമുറകള്‍, ദേശീയ സുരക്ഷ, പ്രതിരോധ തന്ത്രങ്ങള്‍ എന്നിവയില്‍ ഗവേഷണവും വിശകലനവും നടത്തുന്ന ത്രിസൈനിക ചിന്താകേന്ദ്രമാണ്. സംയുക്തതയും ഏകോപിത പ്രവര്‍ത്തനശേഷിയും ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നയപരമായ ചര്‍ച്ചകള്‍ക്കും വിജ്ഞാന കൈമാറ്റത്തിനും വേദിയൊരുക്കുന്നതില്‍ സെന്‍ജോവ്‌സ് നിര്‍ണായക പങ്കാണ് വഹിച്ചുവരുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു