ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സ്ത്രീകൾക്കായി ഐ പ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ അവതരിപ്പിച്ചു

കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ എന്ന പുതിയ ടേം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. ലൈഫ് കവറേജിനൊപ്പം വെൽനസ് ആനുകൂല്യങ്ങളും സംയോജിപ്പിച്ചാണ് ഈ സമഗ്ര പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ സ്ത്രീകൾക്ക് ആജീവനാന്ത പ്രീമിയത്തിൽ 15% കിഴിവും പ്രഗ്നൻസി ബ്രേക്ക് ആനുകൂല്യവും ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മരണാനന്തര ആനുകൂല്യം 10 വർഷത്തേക്ക് പ്രതിവർഷം 10% വീതം വർധിക്കുന്ന വരുമാനമായി ലഭിക്കുന്ന പേഔട്ട് ഓപ്ഷനും ഇതിലുണ്ട്. കൂടാതെ, ടെലി കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധന, ഡയഗ്നോസ്റ്റിക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 25,000 രൂപ വരെയുള്ള പ്രത്യേക ആരോഗ്യ-വെൽനസ് ആനുകൂല്യങ്ങളും ലഭ്യമാണ്. സ്ത്രീകളുടെ സവിശേഷമായ സാമ്പത്തിക, ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ പദ്ധതി അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. പൂർണമായും ഡിജിറ്റൽ സേവനങ്ങളിലൂടെ ലഭ്യമാകുന്ന ഈ പ്ലാനിൽ ലളിതമായ ക്ലെയിം പ്രക്രിയയാണുള്ളത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു