കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളം 125 സിട്രോൺ, ജീപ്പ് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി സ്റ്റെല്ലാന്റിസ് ഇന്ത്യ. ജീപ്പ് കോമ്പസ്, മെറിഡിയൻ, റാംഗ്ലർ എന്നിവയ്ക്കൊപ്പം സിട്രോണിന്റെ ബസാൾട്ട് എസ്‌യുവി കൂപ്പെ, എയർക്രോസ്, സി3, ë-സി3 മോഡലുകളും ഡെലിവറി ചെയ്തു.ഓണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങളെയും ഡീലർഷിപ്പ് ടീമുകളെയും ബ്രാൻഡ് പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക ആഘോഷപരിപാടികളോടെയായിരുന്നു വാഹന കൈമാറ്റം. കേരളത്തിലെ ഉപഭോക്താക്കൾ ബ്രാൻഡുകളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ പ്രതികരണമെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ബ്രാൻഡ്സ് ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞു. ഓണത്തിന്റെ ഊഷ്മളതയും പുതിയ തുടക്കങ്ങളുടെ സന്തോഷവും വാഹന ഡെലിവറി അനുഭവത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

