സുരക്ഷിതമായ എ ഐ വികസനം സാധ്യമാക്കി യുഎസ് ടി കോഡൺ

തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, ബിസിനസ് പ്ലാറ്റ്‌ഫോമുകളിലെ ആപ്ലിക്കേഷനുകളും വർക്ക്‌ഫ്ലോകളും സുരക്ഷിതമായി വികസിപ്പിക്കുന്നതിനായി ‘യുഎസ് ടി കോഡൺ’ (UST Coden) എന്ന പുതിയ ഗവേൺഡ് എ ഐ വർക്ക്‌സ്‌പേസ് തിരുവനന്തപുരത്ത് പുറത്തിറക്കി. സർവീസ് നൗ, എസ്എപി, സെയിൽസ്‌ഫോഴ്‌സ്, ഒറാക്കിൾ ഫ്യൂഷൻ, വർക്ക്‌ഡേ എന്നീ അഞ്ച് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലുടനീളം സുരക്ഷിതവും വേഗത്തിലുള്ളതുമായ വികസനം ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നു.

സാങ്കേതിക വൈദഗ്ധ്യവും അത്യാധുനിക എ ഐ ഏജന്റ് ഫ്രെയിംവർക്കും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന യുഎസ് ടി കോഡൺ, ഡെവലപ്പർമാരുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് സുരക്ഷിതമായ കോഡിംഗ് സാധ്യമാക്കുന്നു. പൂർണ്ണമായ മനുഷ്യ മേൽനോട്ടത്തോടെ (Human-in-the-loop) വികസിപ്പിക്കുന്ന കോഡുകൾ യുഎസ് ടി വിദഗ്ധർ അവലോകനം ചെയ്ത് അംഗീകരിച്ച ശേഷമാണ് നിലവിലുള്ള സിസ്റ്റങ്ങളിലേക്ക് സംയോജിപ്പിക്കുന്നത്. വികസന പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെലവുകൾ കൃത്യമായി കണക്കാക്കാൻ സഹായിക്കുന്ന ‘ബിൽറ്റ്-ഇൻ എസ്റ്റിമേറ്റർ’ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നു.

ആന്തരിക വിന്യാസങ്ങളിൽ ആപ്ലിക്കേഷൻ വികസനം 50 ശതമാനം വരെ വേഗത്തിലാക്കാൻ യുഎസ് ടി കോഡണിന് സാധിച്ചിട്ടുണ്ട്. മാസങ്ങളെടുത്തിരുന്ന ഡെവലപ്‌മെന്റ് പ്രക്രിയകൾ വെറും ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയുമെന്ന് യുഎസ് ടി വ്യക്തമാക്കുന്നു.

ബിസിനസുകൾക്ക് ഏറ്റവും അത്യാധുനികവും സുരക്ഷിതവുമായ വർക്ക്ഫ്ലോ അനുഭവം ഉറപ്പാക്കാൻ യുഎസ് ടി കോഡൺ സഹായിക്കുമെന്ന് യുഎസ് ടി സിഇഒ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. എ ഐ സാങ്കേതികവിദ്യയെ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ രംഗത്ത് കൂടുതൽ ഉൽപ്പാദനക്ഷമവും പ്രവചനീയവുമാക്കുന്ന വിപ്ലവകരമായ ചുവടുവയ്പ്പാണ് ഈ പ്ലാറ്റ്‌ഫോമെന്ന് യുഎസ് ടി ചീഫ് സൊല്യൂഷൻസ് ഓഫീസർ കൈലാഷ് അറ്റാൽ കൂട്ടിച്ചേർത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു