കൊച്ചി: എഐ+ സ്മാർട്ട്‌ഫോൺ നോവ 2 സീരീസിലെ പുതിയ മോഡലായ ‘നോവ 2 പവർ’ അവതരിപ്പിച്ചു. പ്രോജക്ട് ഓപ്പൺ റിവ്യൂ 2.0യുടെ ഭാഗമായാണ് ഫോൺ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിന് മുമ്പ് റിവ്യൂവർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, മാധ്യമപ്രവർത്തകർ, സാങ്കേതികവിദ്യാ വിദഗ്ധർ, എത്തിക്കൽ ഹാക്കർമാർ എന്നിവർക്ക് ഫോൺ സ്വതന്ത്രമായി പരീക്ഷിക്കാം. ഗോൾഡൻ ബ്ലൂ ഫ്യൂഷൻ, ബ്ലൂ ഫ്യൂഷൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6 നാനോമീറ്റർ പ്രോസസിൽ നിർമിച്ച ചിപ്‌സെറ്റ് മികച്ച പ്രകടനവും വൈദ്യുതി കാര്യക്ഷമതയും ലക്ഷ്യമിടുന്നു. ഫോണിന്റെ കൂടുതൽ സവിശേഷതകളും വിലയും ലഭ്യതയും പിന്നീട് പ്രഖ്യാപിക്കും

