കിഴക്കമ്പലം: കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിന്റെ ഓണാഘോഷം പഴങ്ങനാട് ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് പ്രൊമി നിര്‍വ്വഹിച്ചു. ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം. ജേക്കബ്, ബോര്‍ഡ് മെമ്പര്‍ അഗസ്റ്റിന്‍ ആന്റണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജി, വൈസ് പ്രസിഡന്റ് പ്രസീദ എല്‍ദോ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറിമാരായ ജിന്റോ ജോര്‍ജ്, ജനീസ് കാച്ചപ്പിള്ളി, വാര്‍ഡ് പ്രസിഡന്റ് ജിജോ ജോസഫ്, പോള്‍സണ്‍ കോയിക്കര, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ടീച്ചര്‍, രാധാമണി ധരണീന്ദ്രന്‍, അമ്പിളി വിജില്‍ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാഭ്യാസ, കായിക മേഖലകളില്‍ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

