ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പത്താമത് മണ്‍സൂണ്‍ സി.എം.ഇ

കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പീഡിയാട്രിക്‌സ് ആന്‍ഡ് നിയോനറ്റോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പീഡിയാട്രിക് കാര്‍ഡിയോളജി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചി ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച്ച മണ്‍സൂണ്‍ സി.എം.ഇ സംഘടിപ്പിക്കുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി മേഖലയിലെ നൂതന ചികിത്സാരീതികള്‍ക്ക് പ്രാമുഖ്യം നല്‍കി സംഘടിപ്പിക്കുന്ന സിഎംഇ ആസ്റ്റര്‍ നോളജ് സെന്ററില്‍ ഞായര്‍ രാവിലെ 8.30ന് ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക ചെയര്‍മാനും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക്‌സ് ആന്റ് നിയോനറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജീസണ്‍ സി. ഉണ്ണി അധ്യക്ഷത വഹിക്കും.
ഐ.എ.പി കൊച്ചി പ്രസിഡന്റ് ഡോ. വിജയന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ഡോ. അന്നു ജോസ്, ഡോ. വി.വി.ബിജേഷ്, ഐ.എ.പി സംസ്ഥാന സെക്രട്ടറി സെക്രട്ടറി ഡോ. ഗോപിമോഹന്‍, കൊച്ചി ഐ.എ.പി സെക്രട്ടറി ഡോ. സത്യനാഥ് നായര്‍ എന്നിവര്‍ പ്രസംഗിക്കും. രാജ്യത്തെ ഏറ്റവും ആദരിക്കപ്പെട്ട ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. പി.സി. അലക്‌സാണ്ടറുടെ സ്മരണാര്‍ത്ഥമാണ് സി.എം.ഇ സംഘടിപ്പിച്ചു വരുന്നത്. തുടര്‍ച്ചയായി ഇത് പത്താം തവണയാണ് മണ്‍സൂണ്‍ സി.എം.ഇ സംഘടിപ്പിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു