ഇ.ബി.എ.ഐ കോണ്‍ഫറന്‍സ്  കൊച്ചിയില്‍

കൊച്ചി : നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഇ.ബി.എ.ഐ) സംഘടിപ്പിക്കുന്ന പതിനാറാമത് കോര്‍ണിയ ആന്‍ഡ് ഐ ബാങ്കിംഗ് ദേശീയ കോണ്‍ഫറന്‍സ് കൊച്ചി ഐ.എം.എ ഹൗസില്‍ സെപ്റ്റംബര്‍ 5,6 തിയതികളില്‍ നടക്കും.

രാജ്യത്തെ നേത്രചികിത്സാ മേഖലയിലെ 500-ല്‍ പരം വിദഗ്ധ ഡോക്ടര്‍മാരും ഗവേഷകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 5-ന് വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെ.എസ്.ഒ.എസ്) പ്രസിഡന്റ് ഡോ.രാജീവ് സുകുമാരന്‍ നിര്‍വ്വഹിക്കും. ഡോ. അനഹ, ഡോ.സ്വേദ സുകുമാരന്‍, പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ്, ഡോ.എലസബത്ത് കെ. ജോസഫ്, ഡോ. നമ്രത ശര്‍മ, ഡോ. സുജാത ദാസ്, ഡോ. രാജേഷ് സിന്‍ഹ, ഡോ. രാധാരമണന്‍, ഡോ.അനിത ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അനന്ത ഐ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു