വണ്ടര്‍ലാ കൊച്ചിയില്‍ ‘ഓഫ്-കാമ്പസ് ലീഗ്’: 13 ലക്ഷം രൂപയുടെ സമ്മാനങ്ങളും ചലഞ്ചുകളും

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സീസണ്‍ മുഴുവന്‍ നീളുന്ന ‘വണ്ടര്‍ലാ ഓഫ്-കാമ്പസ് ലീഗ്’ (ഡബ്ലുഒസിഎല്‍) കൊച്ചി വണ്ടര്‍ലായില്‍ ആരംഭിച്ചു. 2026 ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 11 വരെ നടക്കുന്ന മത്സരങ്ങളില്‍ കൊച്ചിയിലെ കോളേജുകള്‍ മാറ്റുരയ്ക്കും. റൈഡ് അധിഷ്ഠിതവും നൈപുണ്യാധിഷ്ഠിതവുമായ മത്സരങ്ങളിലൂടെയും പാര്‍ക്ക് സന്ദര്‍ശനങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പോയിന്റുകള്‍ നേടാം. സീസണ്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കോളേജിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. വിജയികള്‍ക്കായി ആകെ 13 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അഞ്ച് ആഴ്ചകളിലായി നടക്കുന്ന ലീഗില്‍ വേവ് സര്‍ഫര്‍, ഡെയര്‍ ഡെവിള്‍, ബോട്ട് റേസ്, സ്‌ക്രീം മീറ്റര്‍ തുടങ്ങിയ പ്രധാന മത്സരങ്ങളും വ്യാഴാഴ്ചകളില്‍ ട്രഷര്‍ ഹന്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ഐഡി കാര്‍ഡ് ഹാജരാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ് ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക എന്‍ട്രി ഫീസില്ല. സോളോ, ഗ്രൂപ്പ് ഇനങ്ങളിലായി പാര്‍ക്കില്‍ വച്ച് തന്നെ രജിസ്റ്റര്‍ ചെയ്യാം.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ‘കോളേജ് ക്രിയേറ്റര്‍ ചലഞ്ചും’ സംഘടിപ്പിക്കുന്നുണ്ട്. വണ്ടര്‍ലാ അനുഭവങ്ങള്‍ റീലുകളാക്കി പങ്കുവെക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ക്രിയേറ്റര്‍ക്ക് ഐഫോണ്‍ 17 പ്രോ മാക്സും ആഴ്ചതോറും ഹെഡ്ഫോണുകളും സമ്മാനമായി ലഭിക്കും. പാര്‍ക്കിലെ ഷെഡ്യൂളുകള്‍ പരിശോധിക്കാനും മത്സരങ്ങളുടെ തത്സമയ പോയിന്റ് നില അറിയാനും offcampus.wonderla.com എന്ന വണ്ടര്‍ലായുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ധീരന്‍ ചൗധരി പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു