എഡ്-എ-മമ്മ പുതിയ ‘ഓട്ടം-വിന്റര്‍’ വസ്ത്രശേഖരം വിപണിയിലിറക്കി

കൊച്ചി : ചലച്ചിത്രതാരം ആലിയ ഭട്ട് സ്ഥാപിച്ച പ്രകൃതിസൗഹൃദ വസ്ത്ര ബ്രാന്‍ഡായ എഡ്-എ-മമ്മ തങ്ങളുടെ പുതിയ ‘ഓട്ടം-വിന്റര്‍’ വസ്ത്രശേഖരം വിപണിയിലിറക്കി. ‘ലോകം നമ്മുടേതാണ്’ എന്ന സന്ദേശത്തിലധിഷ്ഠിതമായി 14 വയസുവരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ ഈ ശേഖരം പ്രകൃതി, കളി, ഭാവന എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചുകുട്ടികള്‍ക്കായി മൃഗങ്ങളുടെ ചിത്രങ്ങളും പാച്ചുകളുമുള്ള മൃദുവായ വസ്ത്രങ്ങളും, മുതിര്‍ന്ന കുട്ടികള്‍ക്കായി സ്പോർട്സ്-സാഹസിക പ്രമേയങ്ങളിലുള്ള വസ്ത്രങ്ങളും ഡ്രസ്സുകളും പ്രത്യേക ജീൻസുകളുമാണ് ഇതിലുള്ളത്. കുട്ടികളുടെ സൗകര്യത്തിനും സ്വതന്ത്രമായ വളർച്ചയ്ക്കും മുൻഗണന നൽകുന്നതോടൊപ്പം പ്രകൃതി സംരക്ഷണം ഉറപ്പാക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യമെന്ന് ആലിയ ഭട്ട് പറഞ്ഞു. പുതിയ മോഡലുകൾ എഡ്-എ-മമ്മ ഔദ്യോഗിക വെബ്‌സൈറ്റിലും കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിപണനകേന്ദ്രങ്ങളിലും ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു