ഇന്ത്യയിലെ ആദ്യത്തെ സമഗ്ര മില്ലറ്റ് അധിഷ്ഠിത ഹോസ്പിറ്റൽ ഡയറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആസ്റ്റർ മെഡ്സിറ്റി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ടി. ആർ. ജോൺ, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ടീം ലീഡ് ടീന ജോൺ എന്നിവർ ചേർന്ന് നിർവ്വഹിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചെറുധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങളും പാചക വൈവിധ്യവും എടുത്തുകാണിക്കുന്ന മില്ലറ്റ് പ്രദർശനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കി.
രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും ലക്കി ഡ്രോയും ആഴ്ചയിലുടനീളം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്രിയാത്മകവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പരിചയപ്പെടുത്തിയ ഇന്റർ കോളേജിയറ്റ് ‘ഫ്ലേംലെസ് കുക്കിംഗ്’ (തീയില്ലാതെ പാചകം ചെയ്യൽ) മത്സരത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകുന്നതിനായി വിദ്യാഭ്യാസം, ജനപങ്കാളിത്തം, പുതു പാചക രീതികൾ എന്നിവ ഒരുമിച്ചു കൊണ്ടുവരുന്നതായി മാറി ന്യൂട്രിസാഗ 2026.

