സ്തനാർബുദ ബോധവൽക്കരണം: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ‘പിങ്ക് ബൈക്ക് റാലി’ സംഘടിപ്പിച്ചു

കണ്ണൂർ: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും (BMH) മദേഴ്സ് ആർമി കണ്ണൂരും സംയുക്തമായി ‘പിങ്ക് ബൈക്ക് റാലി’ സംഘടിപ്പിച്ചു. സ്തനാർബുദത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശവുമായി സംഘടിപ്പിച്ച റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. പിങ്ക് പോലീസ് എ.എസ്.ഐ റോജ പി. റാലി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ ബി.എം.എച്ചിൽ നിന്ന് ആരംഭിച്ച റാലി റെയിൽവേ സ്റ്റേഷൻ, കാൽടെക്സ് വഴി തിരിച്ച് ആശുപത്രിയിൽ തന്നെ സമാപിച്ചു.

രോഗം നേരത്തേ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് സ്തനാർബുദത്തെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് ബി.എം.എച്ച് മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അരുൺ മോഹൻ പറഞ്ഞു. സ്വയം പരിശോധനയും മാമോഗ്രാമും വഴി ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാം. മാസം തോറുമുള്ള സ്വയം പരിശോധന ശീലമാക്കണമെന്നും വേദനയില്ലാത്ത മുഴകളോ വ്യതിയാനങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദമെന്നും ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്താൻ ബി.എം.എച്ച് മുന്നിൽ നിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു