കൊച്ചി : ലക്ഷദ്വീപില്‍ നിന്നുള്ള എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോർഡ് അംഗവുമായ പൂക്കുട്ടി മുഹമ്മദ് കോയ ജെസ്സരി ഭാഷയില്‍ രചിച്ച കവിതാ സമാഹാരം ‘ശളിയം ശുളല്’ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ഗാനരചയിതാവ് അന്‍വര്‍ അലി കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ വെച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്. മനു ഗ്രന്ഥകർത്താവായ പൂക്കുട്ടി മുഹമ്മദ് കോയെ ആദരിച്ചു. എഴുത്തുകാരന് രാംദാസ് കടവല്ലൂര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ജിബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ജെസ്സരി നിഘണ്ടു, ലക്ഷദ്വീപിന്റെ കാണാപ്പുറങ്ങള്‍, നിങ്ങള്‍ക്കറിയാമോ ബിത്ര ദ്വീപ്, ലക്ഷദ്വീപ് ഒറ്റ നോട്ടത്തില്‍ തുടങ്ങിയവയാണ് പൂക്കുട്ടി മുഹമ്മദ് കോയയുടെ മറ്റ് പ്രധാന കൃതികള്‍.

