‘ഡാസിൽ’ അന്താരാഷ്ട്ര ഡെർമറ്റോളജി കോൺഗ്രസ് കൊച്ചിയിൽ തുടക്കമായി

കൊച്ചി : ഡെർമറ്റോളജി, എസ്‌തെറ്റിക്‌സ്, സർജറി മേഖലകളിലെ അന്താരാഷ്ട്ര സംഘടനയായ ‘ഡാസിൽ’ (DASIL – Dermatology, Aesthetics, and Surgery International League) സംഘടിപ്പിക്കുന്ന 14-ാമത് വേൾഡ് കോൺഗ്രസ് കൊച്ചിയിൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധരും സർജന്മാരും ഗവേഷകരും പങ്കെടുക്കുന്ന ഈ രാജ്യാന്തര സമ്മേളനത്തിൽ ചർമ്മ-സൗന്ദര്യ സംരക്ഷണ രംഗത്തെ അത്യാധുനിക മാറ്റങ്ങൾ ചർച്ചയാകുന്നു.

ബോഡി കോണ്ടൂറിങ്, അഡ്വാൻസ്ഡ് ഡെർമറ്റോളജി സർജറി, ലേസർ സാങ്കേതികവിദ്യകൾ, ഹെയർ ട്രാൻസ്പ്ലാന്റേഷൻ, റീജനറേറ്റീവ് മെഡിസിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചികിത്സാരീതികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും തത്സമയ പ്രദർശനങ്ങളും കോൺഗ്രസിന്റെ ഭാഗമായി നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിദഗ്ദ്ധരും ഇന്ത്യൻ ഡോക്ടർമാരും പങ്കെടുക്കുന്ന ഈ സംഗമം കേരളത്തിലെ ചർമ്മരോഗ-സൗന്ദര്യവർദ്ധക ചികിത്സാരംഗത്തിന് വലിയ മുന്നേറ്റമേകുമെന്ന് ഡാസിൽ വേൾഡ് കോൺഗ്രസ്സ് 2026 പ്രസിഡന്റ് ഡോ. രാഹുൽ പിള്ള അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു