ഐ.എൻ.എസ് തൃശൂർ പോർച്ചുഗലിലെ ലിസ്ബൺ സന്ദർശനം പൂർത്തിയാക്കി

ഉഭയകക്ഷി നാവിക സഹകരണം ശക്തമാക്കി ഇന്ത്യയും പോർച്ചുഗലും

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് തൃശൂർ’ പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്തെ സന്ദർശനം വിജയകരമായി പൂർത്തിയാക്കി (2026 ഒക്ടോബർ 21). ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള അന്താരാഷ്ട്ര നാവിക സഹകരണവും സമുദ്ര സുരക്ഷാ പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കപ്പൽ പോർച്ചുഗലിൽ എത്തിയത്.

സന്ദർശന വേളയിൽ ഐ.എൻ.എസ് തൃശൂരിലെ കമാൻഡിംഗ് ഓഫീസർ പോർച്ചുഗീസ് നാവികസേനാ കമാൻഡറുമായി ഉന്നതതല ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള സഹകരണം, സംയുക്ത നീക്കങ്ങൾ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവ ചർച്ചയായി. പോർച്ചുഗലിലെ ഇന്ത്യൻ അംബാസഡർ പുനീത് ആർ. കുന്ദാൽ കപ്പൽ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും നാവികരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സന്ദർശനത്തിന്റെ ഭാഗമായി കപ്പലിൽ സംഘടിപ്പിച്ച സാംസ്കാരിക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പുനീത് ആർ. കുന്ദാൽ, പോർച്ചുഗീസ് നാവികസേനാ ഡെപ്യൂട്ടി ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ പൗലോ സിൽവ പെരേര, പോർച്ചുഗീസ്-ബ്രസീലിയൻ നാവികസേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ, ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലിസ്ബൺ തുറമുഖ സന്ദർശനം പൂർത്തിയാക്കിയ ഐ.എൻ.എസ് തൃശൂർ തങ്ങളുടെ അന്താരാഷ്ട്ര സമുദ്ര ദൗത്യം തുടർന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു