കൊച്ചി : ഇന്ത്യൻ നാവികസേനയും റഷ്യൻ ഫെഡറേഷൻ നാവികസേനയും (RuFN) ചേർന്ന് സംഘടിപ്പിച്ച ഉഭയകക്ഷി നാവികസേനാ അഭ്യാസമായ ‘ഇന്ദ്ര 2026’ (INDRA 2026) വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ നാവികസേനാ കപ്പൽ ‘ഐ.എൻ.എസ് സഹ്യാദ്രി’ വ്ലാഡിവോസ്റ്റോക് തുറമുഖത്ത് നിന്ന് മടങ്ങി.
ഹാർബർ ഫേസ്, സീ ഫേസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് അഭ്യാസം നടത്തിയത്. ഹാർബർ ഘട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾ, പരസ്പര കപ്പൽ സന്ദർശനങ്ങൾ (Cross-deck visits), വിഷയവിദഗ്ദ്ധരുടെ ആശയവിനിമയം, കായിക-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
തുടർന്ന് നടന്ന കടൽ ഘട്ടത്തിൽ (Sea Phase) ഏകോപിപ്പിച്ച നാവിക നീക്കങ്ങൾ, സംയോജിത വിനിമയ സംവിധാനങ്ങൾ, ഹെലികോപ്റ്റർ പരിശീലനങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ ഡ്രില്ലുകൾ എന്നിവ വിജയകരമായി പൂർത്തിയാക്കി. ഇരു സേനകളും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണവും സാങ്കേതിക ഏകോപനവും വർദ്ധിപ്പിക്കാൻ ഈ പരിശീലനം വഴിയൊരുക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന സുരക്ഷാ പങ്കാളിത്തവും സമുദ്ര സുരക്ഷയോടുള്ള പ്രതിബദ്ധതയും ഇന്ദ്ര 2026 അഭ്യാസത്തിലൂടെ ഒരിക്കൽ കൂടി അടിവരയിട്ടു.

