കൊച്ചി: പ്രതിരോധ മന്ത്രാലയം ഒക്ടോബർ 2 മുതൽ 31 വരെ നടപ്പിലാക്കുന്ന ‘സ്പെഷ്യൽ ക്യാമ്പയിൻ 6.0′ ന്റെ ഭാഗമായി ന്യൂഡൽഹി സേനാ ഭവനിൽ സജ്ജീകരിച്ച പുതിയ ഹിന്ദി ലൈബ്രറി ‘ജ്ഞാൻദീപ്’ (GYANDEEP) പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു (2026 ഒക്ടോബർ 22). ഔദ്യോഗിക ഭരണകാര്യങ്ങളിൽ ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യ അഭിരുചി വളർത്തുന്നതിനുമായാണ് ലൈബ്രറി സ്ഥാപിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ബ്ലോക്കിൽ വർഷങ്ങളായി കെട്ടിക്കിടന്ന പഴയ ഫയലുകളും റെക്കോർഡുകളും നീക്കം ചെയ്ത് ഏകദേശം 35,000 ചതുരശ്ര അടി സ്ഥലം തിരികെ പിടിച്ചു. ഈ സ്ഥലം ‘യുഗ യുഗീൻ ഭാരത് മ്യൂസിയം’ (YYBM) പദ്ധതിക്കായി കൈമാറി. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1,361 ഇ-ഫയലുകൾ അവസാനിപ്പിക്കുകയും 1,746 ഭൗതിക ഫയലുകൾ തരംതിരിച്ച് നീക്കം ചെയ്യുകയും ചെയ്തു. ഇ-വേസ്റ്റുകളും പഴയ വസ്തുക്കളും ലേലം ചെയ്തതിലൂടെ ₹4.22 ലക്ഷം രൂപ വരുമാനം ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
ചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച എട്ട് ‘സ്വച്ഛത വീർ’മാരെ പ്രതിരോധ സെക്രട്ടറി ആദരിച്ചു. സേനാ ഭവൻ, കർത്തവ്യ ഭവൻ-II, വായു ഭവൻ, കെ.ജി മാർഗ് തുടങ്ങിയ മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന ഓഫീസുകളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങളും ഇ-വേസ്റ്റ് നീക്കവും തുടരുകയാണ്.

