സൈബർ തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപക ബോധവത്കരണവുമായി എച്ച്ഡിഎഫ്സി ബാങ്ക്

1.8 ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകി

കൊച്ചി: ഡിജിറ്റൽ സാമ്പത്തിക സുരക്ഷയും അവബോധവും വർദ്ധിപ്പിക്കുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് സംഘടിപ്പിച്ച ‘സൈബർ ഫ്രോഡ് സുരക്ഷ’ ക്യാമ്പയിനിലൂടെ 1.8 ലക്ഷത്തിലധികം ആളുകൾക്ക് പരിശീലനം നൽകി. 2026 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 8,800-ലധികം അവബോധ ശിൽപശാലകളാണ് ബാങ്ക് സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരെ ലക്ഷ്യമിട്ട് നടത്തിയ ശിൽപശാലകളിൽ ഡിജിറ്റൽ അറസ്റ്റ്, വ്യാജ നിക്ഷേപ പദ്ധതികൾ, തൊഴിൽ തട്ടിപ്പുകൾ, ക്യുആർ കോഡ് തട്ടിപ്പുകൾ തുടങ്ങിയ പുതിയകാല സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ ബോധവത്കരണം നൽകി.

ഒടിപി (OTP), സിവിവി (CVV), യുപിഐ പിൻ (UPI PIN) തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരോടും പങ്കുവെക്കരുതെന്ന് ബാങ്ക് വീണ്ടും ഓർമ്മിപ്പിച്ചു. സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും വേഗം 1930 എന്ന ദേശീയ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും എച്ച്ഡിഎഫ്സി ബാങ്ക് അധികൃതർ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു