10 അംഗ സംഘം ഒക്ടോബര്‍ 22 മുതല്‍ 28 വരെ മലേഷ്യയും സിംഗപ്പൂരും സന്ദര്‍ശിക്കും
കൊച്ചി : അതിര്‍ത്തികള്‍ക്കപ്പുറമുള്ള അന്താരാഷ്ട്ര സൗഹൃദവും സാംസ്‌കാരിക സഹകരണവും ലക്ഷ്യമിട്ട് റോട്ടറി ഫ്രണ്ട്ഷിപ്പ് എക്‌സ്‌ചേഞ്ച് പരിപാടി ”സെലാമത് ജെലാന്‍” (Selamat Jelan) സംഘടിപ്പിച്ചു.
ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റൊട്ടേറിയന്‍ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റൊട്ടേറിയന്‍ ഡോ. ജി.എന്‍. രമേഷ് വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി പ്രസിഡന്റ് ലിജി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതം ആര്‍.എഫ്.ഇ. ചെയര്‍ ഡോ. ലീല രാമമൂര്‍ത്തി നടത്തി.
രാകേഷ് രാജന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ഡിസ്ട്രിക്റ്റ് ചെയര്‍ (ഇന്റര്‍നാഷണല്‍ സര്‍വീസസ്) ബേബി തോമസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങള്‍ക്കുള്ള ലാപ്പല്‍ പിന്നുകളും ഹോപ്പ് ഷര്‍ട്ടുകളും ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിതരണം ചെയ്തു. കൊച്ചിന്‍ മിലാന്‍ പ്രസിഡന്റ് ധന്യ ജാതവേദന്‍, കൊച്ചി യുണൈറ്റഡ് പ്രസിഡന്റ് ബിജു എന്നിവരുടെ നേതൃത്വത്തില്‍ ആര്‍.എഫ്.ഇന്റെ പ്രോഷര്‍ പ്രകാശനം ചെയ്തു.
റോട്ടറി ഡിസ്ട്രിക്റ്റ് 3205-ല്‍ നിന്നുള്ള 10 അംഗ സംഘം ഒക്ടോബര്‍ 22 മുതല്‍ 28 വരെ മലേഷ്യയും സിംഗപ്പൂരും സന്ദര്‍ശിക്കും. സതീഷ് വാര്യര്‍, ടോം ജോസഫ്, വേണുഗോപാല്‍ എസ്., മോഹന്‍ മേനോന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ബീച്ച് സൈഡ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

