മാതാപിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയുമായി 10 ഭാഷകളിൽ പുതിയ പ്രചാരണം
കൊച്ചി: കുഞ്ഞിന്റെ ആദ്യ ശൈത്യകാലത്ത് ചർമ്മപരിചരണവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനായി പ്രമുഖ ബ്രാൻഡായ ഹിമാലയ ബേബികെയർ പുതിയ പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ‘പെഹ്ലേ വിന്റർ കാ പെഹ്ലാ ലെയർ’ (ആദ്യ ശൈത്യകാലത്തെ ആദ്യ സംരക്ഷണം) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിനിലൂടെ, തണുപ്പുകാലത്ത് കുഞ്ഞിന്റെ ചർമ്മത്തിന് സംരക്ഷണം നൽകാൻ ഹിമാലയ ബേബി ലോഷനും ബേബി ക്രീമും ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യമാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ശൈത്യകാലത്ത് പ്രത്യേകം ലോഷനോ ക്രീമോ വേണമോ, എണ്ണ തേപ്പിക്കുന്നതിനൊപ്പം ഇവയും ഉപയോഗിക്കേണ്ടതുണ്ടോ, കുഞ്ഞുങ്ങൾക്ക് പ്രത്യേക ചർമ്മപരിചരണ ഉൽപ്പന്നങ്ങൾ അത്യാവശ്യമാണോ തുടങ്ങിയ മാതാപിതാക്കളുടെ പ്രധാന സംശയങ്ങൾക്ക് ഈ ക്യാമ്പയിൻ വ്യക്തമായ മറുപടി നൽകുന്നു. ഒരു പ്രധാന പരസ്യചിത്രവും ആറ് ഹ്രസ്വ ചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ക്യാമ്പയിൻ. 97 ശതമാനം സ്വാഭാവിക ചേരുവകളും (Natural Origin Ingredients) 24 മണിക്കൂർ ഈർപ്പം നിലനിർത്തുന്ന പെന്റാ മോയ്സ്ചർ ലോക്ക് (Penta Moisture Lock) സാങ്കേതികവിദ്യയുമാണ് ഹിമാലയ ബേബി ലോഷന്റെയും ക്രീമിന്റെയും പ്രധാന സവിശേഷതകൾ. കുഞ്ഞിന്റെ ആദ്യ ശൈത്യകാലം മാതാപിതാക്കൾക്ക് സന്തോഷകരവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായ ഘട്ടമാണെന്നും, ശാസ്ത്രീയവും ലളിതവുമായ നിർദ്ദേശങ്ങളിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിമാലയ വെൽനസ് കമ്പനി ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ.വി. വ്യക്തമാക്കി. മലയാളം ഉൾപ്പെടെ പത്ത് പ്രധാന ഇന്ത്യൻ ഭാഷകളിൽ ഈ ക്യാമ്പയിൻ ലഭ്യമാണ്.

