കൊച്ചി: ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ്യുവിക്ക് ‘ഹോണ്ട ആല്‍ഫ’ പേര് പേരിട്ടു. ആഗോള വിപണി ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഈ പുതിയ ഇവി മോഡല്‍ ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ പുറത്തിറക്കും. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരവും മുന്‍നിര സ്ഥാനം സൂചിപ്പിക്കുന്നതുമായ ‘ആല്‍ഫ’ എന്ന പദത്തില്‍ നിന്നാണ് പുതിയ എസ്യുവിക്ക് പേര് നല്‍കിയിരിക്കുന്നത്. 2025-ലെ ജപ്പാന് മൊബിലിറ്റി ഷോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയ ഈ മോഡല്‍, നഗര യാത്രകള്‍ക്കും ദീര്‍ഘദൂര സ്വാഭാവിക ഡ്രൈവിംഗ് അനുഭവങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി വാര്‍ത്താ കുറിപ്പിലൂടെ അവകാശപ്പെട്ടു. കൂടാതെ, ഹോണ്ടയുടെ ആഗോള വാഹന ബിസിനസിനായി പുതുതായി രൂപകല്‍പ്പന ചെയ്ത പുതിയ ‘എച്ച്’ മാര്‍ക്ക് ബാഡ്ജ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ എച്ച് ബാഡ്ജ് ഉപയോഗിച്ച് നിരത്തിലിറങ്ങുന്ന ആദ്യ മോഡലായിരിക്കും ഹോണ്ട ആല്‍ഫ.

