ലോക പ്രമേഹ ദിനം: കോട്ടയം ഹിന്ദ്ലാബ്സിൽ മിതമായ നിരക്കിൽ പ്രമേഹ പരിശോധന ലഭ്യമാക്കി എച്ച്എൽഎൽ

കോട്ടയം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി മിതമായ നിരക്കിൽ പ്രമേഹ പരിശോധനാ സൗകര്യങ്ങൾ ഒരുക്കി ഹിന്ദ്ലാബ്സ്. കോട്ടയം ഗാന്ധിനഗറിലുള്ള ഹിന്ദ്‌ലാബ്‌സ് കേന്ദ്രത്തിലാണ് പ്രമേഹ രോഗനിർണ്ണയത്തിനും തുടർച്ചയായ നിരീക്ഷണത്തിനുമായി കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നത്. സാധാരണയായി വിപണിയിൽ 500 രൂപ വരുന്ന എച്ച്ബിഎ1സി (HbA1c) പരിശോധന, ഏറ്റവും കൃത്യതയുള്ള എച്ച്പിഎൽസി (HPLC) രീതി ഉപയോഗിച്ച് കേവലം 280 രൂപയ്ക്ക് ഇവിടെ ലഭ്യമാകും. കഴിഞ്ഞ 2-3 മാസങ്ങളിലെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസ് അളവ് വ്യക്തമാക്കുന്നതാണ് ഈ പരിശോധന. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക് ശൃംഖലയായ ഹിന്ദ്‌ലാബ്‌സ്, ‘പ്രമേഹത്തിനെതിരെ നേരത്തെയുള്ള നടപടികൾ’ എന്ന ഈ വർഷത്തെ ലോക പ്രമേഹ ദിന പ്രമേയം മുൻനിർത്തിയാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.

കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഗേറ്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ബയോകെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കൽ പതോളജി, പ്രത്യേക ഹോർമോൺ പരിശോധനകൾ എന്നിവ സാധാരണ നിരക്കുകളേക്കാൾ 40 മുതൽ 60 ശതമാനം വരെ കുറവിൽ ലഭ്യമാണ്. ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള അത്യാധുനിക ഓട്ടോമേറ്റഡ് അനലൈസറുകളും പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരുടെയും പത്തോളജിസ്റ്റിന്റെയും മേൽനോട്ടവും പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്നു. ഞായറാഴ്ച ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകുന്നേരം 7.30 വരെ ലാബ് പ്രവർത്തിക്കും. വിവരങ്ങൾക്ക്: 9188913776.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു