കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എളമക്കര യൂണിറ്റിലെ വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എസ്.ബേബി (പ്രസിഡന്റ്), ഷക്കീല സുവര്‍ധന്‍ (ജനറല്‍ സെക്രട്ടറി) അമ്പിളി സലിംകുമാര്‍ (ട്രഷറര്‍) എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ.വി.വി.ഇ.എസ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം.സി.പോള്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്.മനോജ് കുമാര്‍, എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, യൂത്ത് വിംഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജംഷീര്‍ വയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

