കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റിലെ വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിയ ദീപു (പ്രസിഡന്റ്), എലിസബത്ത് ജോസഫ് (ജനറല്‍ സെക്രട്ടറി) പി.ഷഹാന (ട്രഷറര്‍) എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്, ജില്ലാ സെക്രട്ടറി കെ.വി.ജോയി, എറണാകുളും നിയോജകമണ്ഡലം പ്രസിഡന്റ് എം.സി.പോള്‍സണ്‍, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, പച്ചാളം യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.വി.രാജു, യൂത്ത് വിംഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജംഷീര്‍ വയലില്‍, യൂണിറ്റ് ട്രഷറര്‍ സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

