ഡോ.കോശീസ് ഡെന്റല്‍ ഇംപ്ലാന്റ് സെന്റര്‍ ശിശുദിനത്തില്‍ കുട്ടികള്‍ക്കായി ‘ടൂത്ത് കാര്‍ണിവല്‍’ സംഘടിപ്പിച്ചു

കൊച്ചി ; കുട്ടികളില്‍ ചെറുപ്രായത്തിലേ മികച്ച ദന്തസംരക്ഷണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ശിശുദിനത്തില്‍ പാലാരിവട്ടം ഡോ. കോശീസ് ഡെന്റല്‍ ഇംപ്ലാന്റ് സെന്ററില്‍ ‘ടൂത്ത് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. 3 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ദന്തസംരക്ഷണത്തെക്കുറിച്ചും ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഫ്ലോസിങ്, മൗത്ത് വാഷ് എന്നിവയുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും ക്ലാസുകള്‍ നടത്തി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ദന്തശുചിത്വം, ഭക്ഷണക്രമം, ദന്തക്ഷയം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക പരിശീലന പരിപാടിയും ഒരുക്കിയിരുന്നു.
ദന്തപരിചരണത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തന്നെ സമീപിക്കുന്ന രോഗികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായാണ് ടൂത്ത് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്ന് ഡോ. എല്‍ദോ കോശി പറഞ്ഞു. ‘സീറോ കാവിറ്റി ഡ്രൈവ്’ എന്ന ആശയത്തിലൂന്നി, ചികിത്സാഘട്ടമെത്തുന്നതിന് മുമ്പേ ചെറുപ്പത്തിലേ കൃത്യമായ ബോധവത്കരണത്തിലൂടെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അനു അന്ന പോള്‍, ഡോ. അനീന ജോര്‍ജ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക