മുന്‍കൂര്‍ പണം സ്വീകരിച്ചായിരിക്കും ഇനി മുതല്‍ ബൈക്ക് എക്‌സ്പ്രസ് സേവനം നല്‍കുക.
കൊച്ചി: രാജ്യത്തെ പ്രമുഖ അതിവേഗ വിതരണ ശൃംഖലയായ ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് ജനപ്രിയ സര്‍വീസായ ബൈക്ക് എക്‌സ്പ്രസ് സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. മുന്‍കൂര്‍ പണം സ്വീകരിച്ചായിരിക്കും ഇനി മുതല്‍ ബൈക്ക് എക്‌സ്പ്രസ് സേവനം നല്‍കുക.പുതിയ ഇടങ്ങളിലേക്ക് താമസം മാറുന്ന പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബൈക്കര്‍മാര്‍ക്കും സുരക്ഷിതമായും തടസമില്ലാതെയും ഇരു ചക്ര വാഹനങ്ങള്‍ എത്തിക്കാനാണ് ബൈക്ക് എക്‌സ്പ്രസ് സര്‍വീസ്. കണ്ടെയ്‌നറുകളില്‍ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിനു പുറമേ വാഹനം എവിടെയെത്തി എന്നറിയുന്നതിനും മറ്റാവശ്യങ്ങള്‍ക്കും 24 മണിക്കൂര്‍ സേവനം ലഭ്യമാണ്.ബൈക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ അതിവേഗം സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുന്നതിന് ഏറ്റവും മികച്ച സേവനമാണ് ബൈക്ക് എക്‌സ്പ്രസ് നല്‍കി വരുന്നതെന്ന് ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് നാഷണല്‍ ഹെഡ് മായങ്ക് ദ്വിവേദി പറഞ്ഞു.