ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുളളിയന്‍ ജുവലറി അസോസിയേഷന്‍ ദക്ഷിണ മേഖല ചെയര്‍മാനുമായ ബി. ഗോവിന്ദന്‍ ആണ് സംഘടനയുടെ ചെയര്‍മാന്‍. ജസ്റ്റിന്‍ പാലത്രയാണ് പ്രസിഡന്റ്. കെ. എം ജലീല്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ബിന്ദു മാധവ് ഭീമ കൊച്ചി(ട്രഷറര്‍), ബി.ഗിരിരാജന്‍ കോഴിക്കോട് ഭീമ ഐ, ഇസ്മയില്‍ കുട്ടി ഹാജി കായംകുളം (രക്ഷാധികാരികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കൊച്ചി:ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) എന്ന പേരിലുള്ള സ്വര്‍ണ്ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ എന്ന പേരില്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കും. ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുളളിയന്‍ ജുവലറി അസോസിയേഷന്‍ ദക്ഷിണ മേഖല ചെയര്‍മാനുമായ ബി. ഗോവിന്ദന്‍ ആണ് സംഘടനയുടെ ചെയര്‍മാന്‍. ജസ്റ്റിന്‍ പാലത്രയാണ് പ്രസിഡന്റ്. കെ. എം ജലീല്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ബിന്ദു മാധവ് ഭീമ കൊച്ചി(ട്രഷറര്‍), ബി.ഗിരിരാജന്‍ കോഴിക്കോട് ഭീമ, ഐ ഇസ്മയില്‍ കുട്ടി ഹാജി കായംകുളം (രക്ഷാധികാരികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ആര്‍ പരമേശ്വരന്‍ പിള്ള, ഭീമ പട്ടര്‍, പി.ടി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 1945 ലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചത്.
സംഘടനയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 2013ല്‍ ഒരു വിഭാഗം മാതൃസംഘടനയില്‍ നി്ന്നും വിട്ട് മാറി ഇതേ പേരില്‍ മറ്റൊരു സംഘടനയ്ക്ക് തുടക്കം കുറിച്ചത്. 80 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ മുമ്പില്ലാത്തവിധമുള്ള സ്വര്‍ണ്ണ വില വര്‍ധന, അന്യായമായമായ പോലിസ് റിക്കവറി, ഇ വേ ബില്‍ പരിധി ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെ തുടര്‍ന്ന് ചെറുകിട സ്വര്‍ണ്ണ വ്യാപാരികളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയനം പൂര്‍ത്തിയാക്കിയതെന്ന് ബി. ഗോവിന്ദന്‍, ജസ്റ്റിന്‍ പാലത്ര, കെ. എം ജലീല്‍ പാലക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ ആസ്ഥാന മന്ദിരം ആലപ്പുഴയാണ്. കൊച്ചിയിലെ പി.ടി ചെറിയാന്‍ സ്വര്‍ണ്ണഭവനും ഒരുമിച്ചുള്ള സംഘടനയുടെ ഭാഗമാകും. നിലവിലുള്ള അവകാശതര്‍ക്ക കേസുകള്‍ പിന്‍വലിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ എല്ലാ ജുവലറി ഉടമകളുടെയും സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് എന്നതാണ് സംഘടനയുടെ ലക്ഷ്യം കേരളത്തില്‍ ഇത് തങ്ങള്‍ നടപ്പിലാക്കുന്നുണ്ട് തങ്ങളുടെ ഈ മാതൃക ദക്ഷിണേന്ത്യയിലെ ഏഴു സംസ്ഥാനങ്ങള്‍ പിന്തുടരുന്നുണ്ട്. ഇത് ഇന്ത്യയൊട്ടാകെ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഇനി മുതല്‍ കേരളത്തില്‍ എ.കെ.ജി.എസ്.എം.എ സ്വര്‍ണ്ണ ഭവന്‍ എന്നപേരില്‍ സ്വര്‍ണ്ണത്തിന് ഒറ്റ വിലയാകും ഉണ്ടാകുകയെന്നും ഇവര്‍ വ്യക്തമാക്കി. എ.കെ.ജി.എസ്.എം.എ സെക്രട്ടറിയേറ്റംഗം ജെയിംസ് ജോസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.