രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം.
കൊച്ചി: നിര്‍മ്മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ക്ക എഐ ലോംഗ്യുവിറ്റി ഇന്ത്യ, ഐഐഎസ്സി ബംഗളൂരൂ. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് എന്നിവയുമായി സഹകരിക്കുന്നു. രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എംഎല്‍/ഡിഎല്‍ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ അര്‍ക്ക എഐയുടെ വൈദഗ്ധ്യം ഉപയോഗിച്ച് വിവിധ ശാസ്ത്രമഖലകളില്‍ ഒരുമിച്ച് മുന്നേറാനാണ് പുതിയ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ പഠനങ്ങള്‍ക്കായി ശേഖരിക്കുന്ന ഡാറ്റ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) സൂക്ഷിക്കും.
ലോംഗ്യുവിറ്റി ഇന്ത്യ അര്‍ക്ക എഐ ആയുസുമായി സഹകരിച്ച് ഗവേഷണത്തില്‍ സമഗ്രമായ ഡാറ്റ ശേഖരണം, സംയോജനം, വിശകലനം എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അര്‍ക്ക എഐയുമായുള്ള സഹകരണം വാര്‍ദ്ധക്യവും ആയുസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ സഹായിക്കുമെന്ന് ഐഐഎസ്സി പ്രൊഫസറും ലോംഗ്യുവിറ്റി ഇന്ത്യ കണ്‍വീനറുമായ ദീപക് സൈനി പറഞ്ഞു.