അര്‍ത്ഥ സെലക്ട് ഫണ്ട് 432 കോടി രൂപ കവിഞ്ഞു 

കൊച്ചി: അര്‍ത്ഥ സെലക്റ്റ് ഫണ്ട് (എഎസ്എഫ്) ഫൈനല്‍ ക്ലോസ് 432 കോടി രൂപയിലെത്തി. 330 കോടി രൂപ ലക്ഷ്യമിട്ട അര്‍ത്ഥയുടെ ആസ്തി മാനേജ്‌മെന്റ് ഫണ്ട് 131 ശതമാനത്തിന്റെ അധിക നേട്ടത്തോടെ 1,200 കോടി രൂപ കടന്നതായും കമ്പനി അറിയിച്ചു. എഎസ്എഫ്, അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് ക, അര്‍ത്ഥ കണ്ടിന്യൂയം ഫണ്ട്, എവിഎഫ് കക എന്നിവയിലൂടെ അര്‍ത്ഥയുടെ നിലവിലെ 135-ലധികം കമ്പനികളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് മികച്ച നേട്ടമുള്ള 15 ശതമാനം കമ്പനികളില്‍ നിക്ഷേപിക്കുമെന്ന് അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് ആന്‍ഡ് അര്‍ത്ഥ സെലക്ട് ഫണ്ട്  മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദാമാനി പറഞ്ഞു. ഫണ്ടിന്റെ 80 ശതമാനം ഇന്ത്യന്‍ ഫാമിലി ഓഫീസുകളും അള്‍ട്രാ ഹൈ അറ്റാദായ വ്യക്തികളും പങ്കിടുമ്പോള്‍ ശേഷിക്കുന്ന 20 ശതമാനത്തില്‍ സിംഗപ്പൂര്‍, യുഎഇ,  മൗറീഷ്യസ്, ഹോങ്കോംഗ്, ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളിലെ ആഗോള എല്‍പികള്‍ സംഭാവന നല്‍കുന്നു.

എഎസ് എഫിന്റെ പട്ടികയില്‍ അതുല്‍ കിര്‍ലോസ്‌കറിന്റെ ഫാമിലി ഓഫീസ്, ഡിഎസ്പി ഫാമിലി ഓഫീസ്, ഷാഹി എക്‌സ്‌പോര്‍ട്ട്‌സ്, ഹൈര ഗ്രൂപ്പ്, അനികര്‍ത്ത് വെഞ്ചേഴ്‌സ് എന്നിവയും ഉള്‍പ്പെടുന്നു.എഎസ്എഫ് സ്‌കെയില്‍-അപ്പ് ഘട്ടങ്ങളില്‍ വരെ നമ്മുടെ ഏറ്റവും വിശ്വസ്തരായ കമ്പനികളോടൊപ്പം നിക്ഷേപവുമായി തുടരാന്‍ അവസരം നല്‍കുന്നതായി അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് ആന്‍ഡ് അര്‍ത്ഥ സെലക്ട് ഫണ്ട്  മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദാമാനി പറഞ്ഞു. ഇന്ത്യയില്‍ പ്രതീക്ഷാജനകമായ സംരംഭങ്ങള്‍ കുറവല്ല, എന്നാല്‍ എ-സി സീരീസുകള്‍ക്കിടയില്‍ പലതും മൂലധന അപര്യാപ്ത നേരിടുന്നു. എഎസ്എഫ് ഈ രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ആഗോള മത്സരത്തിന് വേണ്ട സാമ്പത്തിക ഭദ്രതയും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന പിന്തുണയും നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു