500 കോടിയുടെ രണ്ടാം അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു 

ആദ്യ ക്ലോസില്‍ 250 കോടി  സമാഹരിച്ചതായും അര്‍ത്ഥം വെഞ്ചര്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദമാനി പറഞ്ഞു. അറിയിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ അര്‍ത്ഥ ഇന്ത്യ വെഞ്ചേഴ്‌സ് 100 കോടിയുടെ ഗ്രീന്‍ ഷൂ ഓപ്ഷനുകള്‍ ഉള്‍പ്പെടെ മൊത്തം 500 കോടി സമാഹരണം ലക്ഷ്യമിടുന്ന അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് 2 പ്രഖ്യാപിച്ചു. ആദ്യ ക്ലോസില്‍ 250 കോടി  സമാഹരിച്ചതായും അര്‍ത്ഥം വെഞ്ചര്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ. ദമാനി പറഞ്ഞു. അറിയിച്ചു .നിക്ഷേപകര്‍ക്ക്  അര്‍ത്ഥയുടെ  മുന്‍കാല നേട്ടങ്ങളുടെ ചരിത്രവും തന്ത്ര വൈദഗ്ദ്ധ്യത്തിലുള്ള  ദൃഢ വിശ്വാസവുമാണ് ഫണ്ടിന്റെ 50%  ആരംഭത്തില്‍തന്നെ നേടാനായത്. പ്രീമിയം കണ്‍സഷന്‍, ഫിന്‍ ടെക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അപ്ലൈഡ് എ ഐ, ഡീപ് ടെക് എന്നീ 4 വിഷയങ്ങളിലെ 36 ഉത്ഭവ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളിലായിരിക്കും പുതിയ ഫണ്ട് കമ്പനി നിക്ഷേപിക്കുക.

124  എന്ന പ്രൊപ്രൈറ്ററി മോഡലിന് കീഴില്‍ 4 കോടിയുടെ ചെക്കുകള്‍ ആദ്യം നല്‍കും. പിന്നീട് 8 മുതല്‍ 16 കോടിയുടെ വരെ ഫോളോ  ഓണ്‍ നിക്ഷേപങ്ങളും നടത്തും. മുന്‍നിര പോര്‍ട്ട് ഫോളിയോ കമ്പനികളില്‍ 15 മുതല്‍ 20% വരെ ഉടമസ്ഥാവകാശവും തുടര്‍ച്ചയായ നാലു വര്‍ഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ പുനഃ സജ്ജീകരണത്തിന് വിധേയമാകുന്ന സമയത്താണ് എവിഎഫ് 2 ആരംഭിക്കുന്നതെന്നും അനിരുദ്ധ് എ. ദമാനി പറഞ്ഞു. കഴിഞ്ഞ എട്ടു മാസങ്ങളില്‍ ഒരു മാസം ഒഴികെ ഇന്ത്യ പ്രതിമാസം 100 ല്‍ താഴെ പ്രാരംഭ സീഡ് നിക്ഷേപങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. മൂലധന അടിത്തറയുടെ 80% ആഭ്യന്തരമായും  20%  ആഗോളമായും തന്നെ തുടരും. ഫസ്റ്റ് ക്ലോസിലെ  ഫണ്ട് സമാഹരണത്തിലെ 90% ഉം ഇന്ത്യന്‍ എല്‍പികളില്‍ നിന്നും ബാക്കി 10% അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നുമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു