10 രൂപ വിലയുള്ള അരുണ്‍ ഐസ്ക്രീം ഡോനട്ടുകള്‍ ബെല്‍ജിയന്‍ ചോക്ലേറ്റ്, കുക്കി ആന്‍ ക്രീം എന്നീ രുചികളില്‍ ലഭ്യമാണ്
തിരുവനന്തപുരം: അരുണ്‍ ഐസ്ക്രീംസ് പുതിയ ഐസ്ക്രീം ഡോനട്ടുകള്‍ പുറത്തിറക്കി. 10 രൂപ വിലയുള്ള അരുണ്‍ ഐസ്ക്രീം ഡോനട്ടുകള്‍ ബെല്‍ജിയന്‍ ചോക്ലേറ്റ്, കുക്കി ആന്‍ ക്രീം എന്നീ രുചികളില്‍ ലഭ്യമാണ്.
യഥാര്‍ത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിര്‍മ്മിച്ച കസാറ്റ സ്ലൈസ്, ഐക്കോണ്‍, ഐബാര്‍, സ്പൈറല്‍, ബൈറ്റ്സ്, ബോള്‍ ഐസ്ക്രീം, ഐസ്ക്രീം സാന്ഡ്വിച്ച്, പുഷ്അപ്പ് കോട്ടണ്‍ കാന്‍ഡി തുടങ്ങിയ പ്രിയപ്പെട്ട ഐസ്ക്രീമുകള്‍ക്ക് പ്രശസ്തമായ അരുണ്‍ ഐസ്ക്രീംസിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് ഐസ്ക്രീം ഡോനട്ട്.

