വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെയും, കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളേജിലെയും, അമ്പത് വിദ്യാര്‍ത്ഥികളായിരുന്നു 12 ആഴ്ച നീണ്ടുനിന്ന, പ്രോഗ്രാമിന്റെ ഭാഗമായത്.
തിരുവനന്തപുരം: ലോകത്തെ മുന്‍നിര വാഹനസോഫ്ട്വെയര് നിര്‍മാതാക്കളായ ആക്സിയ ടെക്നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാര്‍ത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂള്‍ പ്രോഗ്രാം 2025, വിജയകരമായി പൂര്‍ത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സി.എസ്.ആര് വിഭാഗമായ അക്സിയ ഫൗണ്ടേഷന് ട്രസ്റ്റിന്റേതാണ് ഈ സംരംഭം.
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെയും, കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളേജിലെയും, അമ്പത് വിദ്യാര്‍ത്ഥികളായിരുന്നു 12 ആഴ്ച നീണ്ടുനിന്ന, പ്രോഗ്രാമിന്റെ ഭാഗമായത്. കനല് ഇന്നൊവേഷന്‍സുമായി സഹകരിച്ചാണ് ആക്സിയ ഫിനിഷിംഗ് സ്കൂള്‍ പദ്ധതി. ഐ.എസ്.ആര്.ഒ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എം. മോഹന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ പ്രൊഫ. ദിപങ്കര്‍ ബാനര്‍ജി, ആക്സിയ ടെക്നോളജീസ് വൈസ് പ്രസിഡന്റ് ന്യൂ ഇനിഷ്യേറ്റീവ്സ് ആന്‍ഡ് ഹെഡ് ഓഫ് സി.എസ്.ആര് ആര്. രജീഷ് , കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ എസ്. ബീന , ആക്സിയ ടെക്നോളജീസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ജോസ് കുന്നപ്പള്ളി തുടങ്ങിയവരും ബിരുദദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യാതിഥികള്‍ വിദ്യാര്‍ത്ഥികള്‍ക്ക്, സര്‍ട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു. ആക്സിയ ഫിനിഷിംഗ് സ്കൂള്‍ ഇനിഷ്യേറ്റീവ്, കേവലം തൊഴില്‍ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിദ്യാര്‍ത്ഥികളില്‍, മൂല്യങ്ങളും, ജിജ്ഞാസയും, സ്വപ്നങ്ങളും വളര്‍ത്തിയെടുക്കുക കൂടിയാണെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ജിജിമോന് ചന്ദ്രന് വ്യക്തമാക്കി.

