കൊച്ചി: ഇന്ത്യൻ ചെറു കിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) കൂടുതൽ കരുത്തേകുന്നതിനായി പ്രമുഖ എം.എസ്.എം.ഇ വിദഗ്ദ്ധനും ക്വാണ്ടം ലീപ് സ്ഥാപകനുമായ രാജീവ് തൽറേജയെ തങ്ങളുടെ ഉപദേശകനായി അസൂസ് ഇന്ത്യ (ASUS India) നിയമിച്ചു. അസൂസ് എക്സ്പെർട്ട് സീരീസ് (Expert Series) പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ‘കവചം പോലെയുള്ള ബിസിനസ്സ് സുരക്ഷ’ ഉറപ്പുനൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ദീർഘകാല സഹകരണം. ഇന്ത്യയിലെ ചെറു കിട സംരംഭങ്ങൾക്ക് ദൈനംദിന ഐ.ടി വെല്ലുവിളികൾ നേരിടാനും, ബിസിനസ്സ് അനുയോജ്യമായ ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കും. തൻറെ സ്ഥാപനത്തിലൂടെ 12 ലക്ഷത്തിലധികം സംരംഭകർക്ക് പരിശീലനം നൽകിയിട്ടുള്ള രാജീവ് തൽറേജ, സാങ്കേതികവിദ്യയെ വെറുമൊരു ചിലവായി കാണാതെ ബിസിനസ്സ് വളർച്ചയ്ക്കുള്ള തന്ത്രപ്രധാന നിക്ഷേപമായി കാണാൻ വ്യവസായികളെ പ്രാപ്തരാക്കും. എഐ (AI) യുഗത്തിൽ ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയും കാര്യക്ഷമതയും നൽകുന്ന മുൻനിര കമ്പ്യൂട്ടറുകൾ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അസൂസ് കൊമേഴ്സ്യൽ പി.സി ബിസിനസ് വൈസ് പ്രസിഡന്റ് ദിനേശ് ശർമ്മ അറിയിച്ചു

