‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്റെ 9ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം.ആക്‌സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് കേരള സര്‍ക്കിള്‍ മേധാവി എസ്. ബിന്ദിഷ്,ആക്‌സിസ് ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കിങ് ഗ്രൂപ്പ് എസ്ഇജി ബിസിനസ് മേധാവി രാതുല്‍ മുഖോപാധ്യായ്, ആക്‌സിസ് ബാങ്ക് ട്രഷറി മാര്‍ക്കറ്റ് സെയില്‍സ് സൗത്ത് റീജിയണല്‍ മേധാവി ദീപക് സെന്തില്‍കുമാര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
ആക്‌സിസ് ബാങ്ക് ഡെപ്പോസിറ്റ്‌സ് & ലയബിലിറ്റീസ് മേധാവി രാജേന്ദ്ര ജയ്കുമാര്‍ മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ ടിപിഎഫ് ഭാരത് െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ടോളിന്‍സ് ലിമിറ്റഡ് ഡയറക്ടറുമായ ക്രിസ് ടോളിന്‍, അഗപ്പെ ഡയഗ്‌നോസ്റ്റിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍, ഷെറില്‍ എന്റര്‍െ്രെപസസ് മാനേജിംഗ് ഡയറക്ടര്‍ അക്ഷിത് തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ അവര്‍ പങ്കുവെച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള 100ല്‍ പരം സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.