60, 70 കാലഘട്ടത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവും, ബാങ്കുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനുള്ള അവസരവും നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം
കൊച്ചി: ആക്സിസ് ബാങ്ക് സീനിയര്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ‘ ഫ് ളാഷ്ബാക്ക്’ കാമ്പയിന് ആരംഭിച്ചു. 60, 70 കാലഘട്ടത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവും, ബാങ്കുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനുള്ള അവസരവും നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം ഫഌഷ്ബാക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ മലയാളം, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളിലെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിലൂടെ പ്രാദേശിക പ്രേക്ഷകരുമായി കൂടുതല്‍ ആഴത്തിലുള്ള സാംസ്കാരിക ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. എറണാകുളം, ഡല്‍ഹിഎന്‍സിആര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലുധിയാന, ജയ്പൂര്‍, ലക്നൗ, ചണ്ഡീഗഡ്, പട്ന, റാഞ്ചി, വഡോദര, ഇന്‍ഡോര്‍, നാഗ്പൂര്‍, സൂറത്ത്, മംഗലാപുരം, കോയമ്പത്തൂര്‍ ഉള്‍പ്പെടെ 21 നഗരങ്ങളിലായാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
അമര്‍ അക്ബര്‍ ആന്റണി (ഹിന്ദി), ചുപ്കെ ചുപ്കെ (ഹിന്ദി), ഗന്ധദ ഗുഡി (കന്നഡ), മായാബസാര്‍ (തെലുങ്ക്), മണിച്ചിത്രത്താഴ് (മലയാളം), മുതല്‍ മരിയാദൈ (തമിഴ്) എന്നീ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പി.വി.ആര്., സെന്‍കോ, വൈബ്സ്, മാര്‍സി എന്നിവരുമായി ബാങ്ക് സഹകരിക്കും. സാമ്പത്തിക ഇടപാടുകള്ക്കപ്പുറത്തെ ബന്ധങ്ങള്‍ വളര്‍ത്താന്‍ ബാങ്ക് ആഗ്രഹിക്കുന്നു. ‘ദില്‍ സെ ഓപ്പണ്‍’ എന്ന ബ്രാന്‍ഡ് തത്വത്തിനോട് അനുസൃതമായി ഫ് ളാഷ്ബാക്ക് എന്ന പദ്ധതിയിലൂടെ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയോടും സ്നേഹത്തോടെയും അവരുമായി ഇടപെഴകാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനൂപ് മനോഹര്‍ പറഞ്ഞു. ഇതിലൂടെ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. എക്കാലത്തെയും ക്ലാസിക്കല്‍ സിനിമകളിലൂടെ മുതിര്‍ന്ന ഉപഭോക്താക്കള്‍ക്കളുടെ മുന്‍കാല സ്മരണകള്‍ ഉണര്‍ത്തി സന്തോഷം നിറഞ്ഞ അനുഭവം നല്‍കാനും, അവരുടെ മനസ്സിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനൂപ് മനോഹര്‍ പറഞ്ഞു.

