മാസ്റ്റർകാർഡുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ച് ബന്ധൻ ബാങ്ക്

കൊച്ചി : പ്രമുഖ സാർവത്രിക ബാങ്കിംഗ് സ്ഥാപനമായ ബന്ധൻ ബാങ്ക് മാസ്റ്റർകാർഡുമായി (Mastercard) സഹകരിച്ച് തങ്ങളുടെ പുതിയ ക്രെഡിറ്റ് കാർഡ് പോർട്ട്ഫോളിയോ വിപണിയിൽ ഇറക്കി. സ്പാർക്സ് (Sparks), ഇഗ്നൈറ്റ് (Ignite), ഫ്ലെയർ (Flare), ലൂമിന (Lumina) എന്നീ നാല് വേരിയന്റുകളിലാണ് കാർഡുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ജീവിതശൈലിക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഗ്ലോസറി-വസ്ത്ര വാങ്ങലുകൾക്കുള്ള റിവാർഡുകൾ, എയർപോർട്ട് ലോഞ്ച് പ്രവേശനം, ഗോൾഫ് ഓഫറുകൾ, ബുക്ക് മൈ ഷോ ഡിസ്കൗണ്ടുകൾ എന്നിവ ഈ കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ യുഗത്തിലെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുരക്ഷിതമായും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പാർത്ഥ പ്രതിം സെൻഗുപ്ത പറഞ്ഞു. രാജ്യത്തുടനീളമുള്ള 6,400-ലധികം ബാങ്കിംഗ് ഔട്ട്ലെറ്റുകൾ വഴിയും ഓൺലൈനായും ഉപഭോക്താക്കൾക്ക് പുതിയ ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കാവുന്നതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു